സൂറ Ash-Sharh الشرح

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ١

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

وَوَضَعۡنَا عَنكَ وِزۡرَكَ ٢

നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

ٱلَّذِيٓ أَنقَضَ ظَهۡرَكَ ٣

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).

وَرَفَعۡنَا لَكَ ذِكۡرَكَ ٤

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(1)

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ٥

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ٦

തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(2)

فَإِذَا فَرَغۡتَ فَٱنصَبۡ ٧

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അദ്ധ്വാനിക്കുക.(3)

وَإِلَىٰ رَبِّكَ فَٱرۡغَب ٨

നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം നീ സമര്‍പ്പിക്കുകയും ചെയ്യുക.

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

പ്രശസ്തമായ ആയത്തുകൾ

ചോദ്യങ്ങൾ

സൂറ Ash-Sharh ൽ എത്ര ആയത്തുകളുണ്ട്?

സൂറ Ash-Sharh ൽ 8 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 94 ആം സൂറയാണ്.

സൂറ Ash-Sharh മക്കിയോ മദനിയോ?

സൂറ Ash-Sharh ഒരു മക്കി സൂറയാണ്.

സൂറ Ash-Sharh ഏത് ജുസ്ഇലാണ്?

സൂറ Ash-Sharh ജുസ്ഉ 30 ലാണ്.

സൂറ Ash-Sharh കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.