സൂറ At-Takathur التكاثر

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلۡهَىٰكُمُ ٱلتَّكَاثُرُ ١

പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ٢

നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.(1)

كَلَّا سَوۡفَ تَعۡلَمُونَ ٣

നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.

ثُمَّ كَلَّا سَوۡفَ تَعۡلَمُونَ ٤

പിന്നെയും, നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.

كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ ٥

നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍.

لَتَرَوُنَّ ٱلۡجَحِيمَ ٦

ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.

ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ ٧

പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ ٨

പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.(2)

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

ചോദ്യങ്ങൾ

സൂറ At-Takathur ൽ എത്ര ആയത്തുകളുണ്ട്?

സൂറ At-Takathur ൽ 8 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 102 ആം സൂറയാണ്.

സൂറ At-Takathur മക്കിയോ മദനിയോ?

സൂറ At-Takathur ഒരു മക്കി സൂറയാണ്.

സൂറ At-Takathur ഏത് ജുസ്ഇലാണ്?

സൂറ At-Takathur ജുസ്ഉ 30 ലാണ്.

സൂറ At-Takathur കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.