സൂറ At-Takathur, ആയത്ത് 2

102:2

حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ٢

നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.(1)

അടിക്കുറിപ്പുകൾ

1) 'നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരെ' എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് 'നിങ്ങള്‍ മരിച്ച് മറവു ചെയ്യപ്പെടുന്നതുവരെ' എന്നത്രെ. ഭൗതികനേട്ടങ്ങളുടെ പേരിലുള്ള പെരുമയും പൊങ്ങച്ചവും കാരണം സത്യത്തെയും ധര്‍മത്തെയും പറ്റി മനുഷ്യര്‍ അശ്രദ്ധയിലാകുന്ന അവസ്ഥ മരണം വരെയും തുടരുന്നു എന്ന സത്യത്തിലേക്ക് ഈ വചനങ്ങള്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നു.

തഫ്സീർ

നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ സന്ദർശിക്കുകയും ചെയ്യുന്നത് വരെ.