സൂറ Al-Qari'ah القارعة

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

ٱلۡقَارِعَةُ ١

ഭയങ്കരമായ ആ സംഭവം.

مَا ٱلۡقَارِعَةُ ٢

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ ٣

ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ ٤

മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ ٥

പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞു പോലെയും ആയിത്തീരും.

فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ ٦

അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

فَهُوَ فِي عِيشَةٖ رَّاضِيَةٖ ٧

അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)

وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ ٨

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

فَأُمُّهُۥ هَاوِيَةٞ ٩

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

وَمَآ أَدۡرَىٰكَ مَا هِيَهۡ ١٠

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

نَارٌ حَامِيَةُۢ ١١

ചൂടേറിയ നരകാഗ്നിയത്രെ അത്‌.

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

ചോദ്യങ്ങൾ

സൂറ Al-Qari'ah ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Qari'ah ൽ 11 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 101 ആം സൂറയാണ്.

സൂറ Al-Qari'ah മക്കിയോ മദനിയോ?

സൂറ Al-Qari'ah ഒരു മക്കി സൂറയാണ്.

സൂറ Al-Qari'ah ഏത് ജുസ്ഇലാണ്?

സൂറ Al-Qari'ah ജുസ്ഉ 30 ലാണ്.

സൂറ Al-Qari'ah കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.