قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ١
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ١
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مَلِكِ ٱلنَّاسِ ٢
മനുഷ്യരുടെ രാജാവിനോട്.
إِلَٰهِ ٱلنَّاسِ ٣
മനുഷ്യരുടെ ആരാധ്യനോട്.
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ٤
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ٥
അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.
مِنَ ٱلۡجِنَّةِ وَٱلنَّاسِ ٦
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ (അവരിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു.)
സൂറ An-Nas ൽ 6 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 114 ആം സൂറയാണ്.
സൂറ An-Nas ഒരു മക്കി സൂറയാണ്.
സൂറ An-Nas ജുസ്ഉ 30 ലാണ്.
അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.