സൂറ Al-Falaq الفلق

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ١

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

مِن شَرِّ مَا خَلَقَ ٢

അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.

وَمِن شَرِّ غَاسِقٍ إِذَا وَقَبَ ٣

ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ ٤

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും(1)

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ٥

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

ചോദ്യങ്ങൾ

സൂറ Al-Falaq ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Falaq ൽ 5 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 113 ആം സൂറയാണ്.

സൂറ Al-Falaq മക്കിയോ മദനിയോ?

സൂറ Al-Falaq ഒരു മക്കി സൂറയാണ്.

സൂറ Al-Falaq ഏത് ജുസ്ഇലാണ്?

സൂറ Al-Falaq ജുസ്ഉ 30 ലാണ്.

സൂറ Al-Falaq കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.