സൂറ Al-Masad المسد

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ ١

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.(1)

مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ٢

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ ٣

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടന്നെരിയുന്നതാണ്‌.

وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ٤

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ ٥

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.(2)

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

ചോദ്യങ്ങൾ

സൂറ Al-Masad ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Masad ൽ 5 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 111 ആം സൂറയാണ്.

സൂറ Al-Masad മക്കിയോ മദനിയോ?

സൂറ Al-Masad ഒരു മക്കി സൂറയാണ്.

സൂറ Al-Masad ഏത് ജുസ്ഇലാണ്?

സൂറ Al-Masad ജുസ്ഉ 30 ലാണ്.

സൂറ Al-Masad കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.