സൂറ An-Nasr النصر

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ ١

അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.

وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا ٢

ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍

فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا ٣

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

ചോദ്യങ്ങൾ

സൂറ An-Nasr ൽ എത്ര ആയത്തുകളുണ്ട്?

സൂറ An-Nasr ൽ 3 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 110 ആം സൂറയാണ്.

സൂറ An-Nasr മക്കിയോ മദനിയോ?

സൂറ An-Nasr ഒരു മദനി സൂറയാണ്.

സൂറ An-Nasr ഏത് ജുസ്ഇലാണ്?

സൂറ An-Nasr ജുസ്ഉ 30 ലാണ്.

സൂറ An-Nasr കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.