സൂറ Al-Ikhlas الإخلاص

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ هُوَ ٱللَّهُ أَحَدٌ ١

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

ٱللَّهُ ٱلصَّمَدُ ٢

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

لَمۡ يَلِدۡ وَلَمۡ يُولَدۡ ٣

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ٤

അവന്ന് തുല്യനായി ആരും ഇല്ലതാനും.

ചോദ്യങ്ങൾ

സൂറ Al-Ikhlas ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Ikhlas ൽ 4 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 112 ആം സൂറയാണ്.

സൂറ Al-Ikhlas മക്കിയോ മദനിയോ?

സൂറ Al-Ikhlas ഒരു മക്കി സൂറയാണ്.

സൂറ Al-Ikhlas ഏത് ജുസ്ഇലാണ്?

സൂറ Al-Ikhlas ജുസ്ഉ 30 ലാണ്.

സൂറ Al-Ikhlas കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.