Iqra

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ١

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.(1)

അടിക്കുറിപ്പുകൾ

1) മുഹമ്മദ് നബി(ﷺ)ക്ക് ആദ്യമായി ലഭിച്ച അല്ലാഹുവിന്റെ സന്ദേശം ഈ അധ്യായത്തിലെ ആദ്യത്തെ അഞ്ച് വചനങ്ങളാകുന്നു. മക്കയിലെ ഹിറാഗുഹയില്‍ വെച്ചാണ് ജിബ്‌രീല്‍(عليه السلام) എന്ന മലക്ക് ഈ വചനങ്ങള്‍ കേള്‍പ്പിച്ചത്.

തഫ്സീർ

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്ന കാര്യം നിൻ്റെ രക്ഷിതാവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് വായിച്ചു തുടങ്ങുക. അവനാണ് എല്ലാത്തിനെയും സൃഷ്ടിച്ചവൻ.

خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ ٢

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

തഫ്സീർ

മനുഷ്യനെ അവൻ ഒരു ബീജമായിരുന്നതിന് ശേഷം, രക്തക്കട്ടയിൽ നിന്ന് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ٣

നീ വായിക്കുക. നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

തഫ്സീർ

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്നത് വായിക്കുക! നിൻ്റെ രക്ഷിതാവ് ഏറ്റവും ഔദാര്യമുള്ളവനാകുന്നു; അവനോളം ഔദാര്യമുള്ള മറ്റൊരാളുമില്ല തന്നെ. അവൻ ധാരാളമായി നന്മ ചൊരിയുന്നവനും ദാനം നൽകുന്നവനുമാകുന്നു.

ٱلَّذِي عَلَّمَ بِٱلۡقَلَمِ ٤

പേന കൊണ്ട് പഠിപ്പിച്ചവന്‍.

തഫ്സീർ

പേന കൊണ്ട് എഴുതാനും വരക്കാനും (മനുഷ്യനെ) പഠിപ്പിച്ചവൻ.

عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ ٥

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(2)

അടിക്കുറിപ്പുകൾ

2) ആശയാവിഷ്‌കരണത്തിന് തൂലിക കൊണ്ടുള്ള ആലേഖനം ഒരു ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാനക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സാംസ്‌കാരികവും നാഗരികവുമായ ഈടുവയ്പുകളുടെ അവകാശികളാക്കിത്തീര്‍ത്തത്.

തഫ്സീർ

മനുഷ്യന് മുൻപ് അറിയാതിരുന്നത് അവൻ പഠിപ്പിച്ചു നൽകിയിരിക്കുന്നു.

സൂറ Al-'Alaq മുഴുവനായി വായിക്കുക

ചോദ്യങ്ങൾ

Iqra ഖുർആനിൽ എവിടെയാണ്?

Iqra സൂറ Al-'Alaq, 96:1-5 ലാണ്.