സൂറ Al-Fatihah الفاتحة

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

1:1

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ١

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍

1:2

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢

സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു

1:3

ٱلرَّحۡمَٰنِ ٱلرَّحِيمِ ٣

പരമകാരുണികനും കരുണാനിധിയും

1:4

مَٰلِكِ يَوۡمِ ٱلدِّينِ ٤

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്)

1:5

إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു(1)

1:6

ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ٦

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.

1:7

صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ ٧

അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍(2) . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.(3) പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

ചോദ്യങ്ങൾ

സൂറ Al-Fatihah ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Fatihah ൽ 7 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 1 ആം സൂറയാണ്.

സൂറ Al-Fatihah മക്കിയോ മദനിയോ?

സൂറ Al-Fatihah ഒരു മക്കി സൂറയാണ്.

സൂറ Al-Fatihah ഏത് ജുസ്ഇലാണ്?

സൂറ Al-Fatihah ജുസ്ഉ 1 ലാണ്.

സൂറ Al-Fatihah കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.