ഭക്ഷണ ശേഷമുള്ള ദുആ

ഭക്ഷണം കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുന്ന വാക്കുകൾ.

1 ഒരു തവണ

الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ

അർത്ഥവും ഉറവിടവും

സഹ്ൽ ബ്നു മുആദ് ബ്നു അനസ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."

رواه أبو داود والترمذي وابن ماجه وأحمد പദവി: حسن

വിശദീകരണം

ഭക്ഷണം കഴിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കാനും, താൻ കഴിച്ച ഈ ഭക്ഷണം കണ്ടെത്താനോ, അത് ഭക്ഷിക്കാനോ അല്ലാഹുവിനെ കൊണ്ടും അവൻ്റെ സഹായം കൊണ്ടുമല്ലാതെ സാധിക്കില്ല എന്ന് സ്മരിക്കാനും നബി -ﷺ- പഠിപ്പിക്കുന്നു. ഈ ആശയമുള്ള പ്രാർത്ഥന ചൊല്ലിയ വ്യക്തിക്ക് അവൻ്റെ കഴിഞ്ഞു പോയ ചെറുപാപങ്ങൾ ഇതിലൂടെ പൊറുത്തു കൊടുക്കപ്പെടുന്നതാണ് എന്ന സന്തോഷവാർത്തയും നബി -ﷺ- അറിയിക്കുന്നു.

പ്രയോജനങ്ങൾ

  • ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കൽ പുണ്യകരമായ കർമ്മമാണ്.
  • തൻ്റെ അടിമകൾക്ക് ഭക്ഷണം നൽകുകയും, അവർക്ക് ഉപജീവനത്തിനുള്ള വഴികൾ എളുപ്പമാക്കി നൽകുകയും ചെയ്തവൻ അല്ലാഹുവാണ്; ശേഷം അതിൽ തന്നെ അവരുടെ പാപങ്ങൾ പൊറുക്കാനുള്ള വഴികൾ അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ മഹത്തരമായ ഔദാര്യത്തിനുള്ള തെളിവാണ്.
  • മനുഷ്യരുടെ എല്ലാ കാര്യവും അല്ലാഹുവിൽ നിന്നാണ്. അവരുടെ ശക്തിയോ കഴിവോ കൊണ്ടല്ല. ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അവരോട് കൽപ്പിക്കപ്പെട്ടിട്ടുള്ളൂ; (അതിൻ്റെ ഫലം അവരുടെ കയ്യിലല്ല).

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

അർത്ഥവും ഉറവിടവും

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."

رواه مسلم പദവി: صحيح

വിശദീകരണം

അല്ലാഹു നൽകിയ ഔദാര്യങ്ങൾക്കും അനുഗ്രഹങ്ങൾക്കും അല്ലാഹുവിനോട് നന്ദി പറയുകയും അവനെ സ്തുതിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാൻ കാരണമാകുന്ന പ്രവർത്തിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) എന്ന് പറയണം.

പ്രയോജനങ്ങൾ

  • അല്ലാഹുവിൻ്റെ അപാരമായ ഔദാര്യം നോക്കൂ; അവൻ തന്നെ ഉപജീവനം നൽകുകയും, അതിന് അടിമ 'അൽഹംദുലില്ലാഹ്' എന്ന് പറയുന്നത് അവനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.
  • വളരെ ലളിതമായ വഴിയിലൂടെ അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കും; ഭക്ഷണ പാനീയങ്ങൾ കഴിച്ചതിന് ശേഷം അല്ലാഹുവിനെ സ്തുതിക്കുക എന്നത് അതിൽ പെട്ടതാണ്.
  • ഭക്ഷണ പാനീയങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളിൽ പെട്ടതാണ്: അതിന് ശേഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് 'അൽഹംദുലില്ലാഹ്' എന്ന് പറയൽ.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ഭക്ഷണ ശേഷമുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.