സൂറ Al-Fil الفيل

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ ١

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?

أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِي تَضۡلِيلٖ ٢

അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?

وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ ٣

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.(1)

تَرۡمِيهِم بِحِجَارَةٖ مِّن سِجِّيلٖ ٤

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍ കൊണ്ട് അവരെ എറിയുന്നതായ (പക്ഷികളെ).

فَجَعَلَهُمۡ كَعَصۡفٖ مَّأۡكُولِۭ ٥

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.(2)

അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.

ചോദ്യങ്ങൾ

സൂറ Al-Fil ൽ എത്ര ആയത്തുകളുണ്ട്?

സൂറ Al-Fil ൽ 5 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 105 ആം സൂറയാണ്.

സൂറ Al-Fil മക്കിയോ മദനിയോ?

സൂറ Al-Fil ഒരു മക്കി സൂറയാണ്.

സൂറ Al-Fil ഏത് ജുസ്ഇലാണ്?

സൂറ Al-Fil ജുസ്ഉ 30 ലാണ്.

സൂറ Al-Fil കേൾക്കാൻ കഴിയുമോ?

അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.