لِإِيلَٰفِ قُرَيۡشٍ ١
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
لِإِيلَٰفِ قُرَيۡشٍ ١
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
إِۦلَٰفِهِمۡ رِحۡلَةَ ٱلشِّتَآءِ وَٱلصَّيۡفِ ٢
ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
فَلۡيَعۡبُدُواْ رَبَّ هَٰذَا ٱلۡبَيۡتِ ٣
അതിനാൽ ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.(1)
ٱلَّذِيٓ أَطۡعَمَهُم مِّن جُوعٖ وَءَامَنَهُم مِّنۡ خَوۡفِۭ ٤
അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.
സൂറ Quraysh ൽ 4 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 106 ആം സൂറയാണ്.
സൂറ Quraysh ഒരു മക്കി സൂറയാണ്.
സൂറ Quraysh ജുസ്ഉ 30 ലാണ്.
അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.