ഇസ്‌ലാമിനെ പരിചയപ്പെടുക

പാഠം 7 / 8

മരണശേഷം എന്ത് സംഭവിക്കുന്നു?

ഖുർആനിൽ നിന്ന്

كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ﴿١٨٥﴾

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.

Al-Imran 3:185ഖുർആനിൽ വായിക്കുക

يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ ﴿٦﴾ فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ ﴿٧﴾ وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ ﴿٨﴾

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌. അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(2)

Az-Zalzalah 99:6-8ഖുർആനിൽ വായിക്കുക

وَٱتَّقُواْ يَوۡمٗا تُرۡجَعُونَ فِيهِ إِلَى ٱللَّهِۖ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ﴿٢٨١﴾

നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.

Al-Baqarah 2:281ഖുർആനിൽ വായിക്കുക

സുന്നത്തിൽ നിന്ന്

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "(സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ എന്താണ് ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും."

رواه مسلم صحيح HadeethEnc.com
വിശദീകരണം

നബി -ﷺ- യോട് ഒരാൾ ചോദിച്ചു: സ്വർഗപ്രവേശനം നിർബന്ധമാക്കുന്നതും നരകപ്രവേശനം നിർബന്ധമാക്കുന്നതുമായ രണ്ട് കാര്യങ്ങൾ ഏതെല്ലാമാണ്? അതിനുള്ള മറുപടിയായി നബി -ﷺ- പറഞ്ഞു: "ഒരാൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനായി, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത വിധത്തിൽ മരണപ്പെടുക എന്നതാണ് സ്വർഗപ്രവേശനം നിർബന്ധമാക്കുന്ന കാര്യം. നരകപ്രവേശനം നിർബന്ധമാക്കുന്ന കാര്യമാകട്ടെ; ഒരാൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, അവനൊരു പങ്കാളിയെയോ സമനെയോ നിശ്ചയിച്ചു കൊണ്ട് മരിക്കലാണ്. അല്ലാഹുവിന്റെ സൃഷ്ടികർമത്തിലോ കാര്യകർതൃത്വങ്ങളിലോ, ആരാധനക്കുള്ള അവകാശത്തിലോ, നാമഗുണവിശേഷണങ്ങളിലോ പങ്കുചേർക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.

എല്ലാ പാഠങ്ങളും