ഇസ്‌ലാമിനെ പരിചയപ്പെടുക

പാഠം 6 / 8

ഈസാ നബിയെക്കുറിച്ച് ഇസ്‌ലാം എന്ത് പറയുന്നു?

ഖുർആനിൽ നിന്ന്

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُۥ مِن تُرَابٖ ثُمَّ قَالَ لَهُۥ كُن فَيَكُونُ ﴿٥٩﴾

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു.(11)

Al-Imran 3:59ഖുർആനിൽ വായിക്കുക

قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا ﴿٣٠﴾ وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا ﴿٣١﴾ وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا ﴿٣٢﴾ وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا ﴿٣٣﴾

അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ രക്ഷ ഉണ്ടായിരിക്കും.

Maryam 19:30-33ഖുർആനിൽ വായിക്കുക

يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا ﴿١٧١﴾

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌.(45) നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

An-Nisa 4:171ഖുർആനിൽ വായിക്കുക

مَّا ٱلۡمَسِيحُ ٱبۡنُ مَرۡيَمَ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٞۖ كَانَا يَأۡكُلَانِ ٱلطَّعَامَۗ ٱنظُرۡ كَيۡفَ نُبَيِّنُ لَهُمُ ٱلۡأٓيَٰتِ ثُمَّ ٱنظُرۡ أَنَّىٰ يُؤۡفَكُونَ ﴿٧٥﴾

മര്‍യമിന്‍റെ മകന്‍ മസീഹ് അല്ലാഹുവിൻ്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; നാം അവർക്ക് എങ്ങനെയെല്ലാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നുവെന്ന്. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌.

Al-Ma'idah 5:75ഖുർആനിൽ വായിക്കുക

സുന്നത്തിൽ നിന്ന്

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക."

رواه البخاري صحيح HadeethEnc.com
വിശദീകരണം

തന്നെ പുകഴ്ത്തുന്നതിൽ അതിരു കവിയുകയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നത് നബി -ﷺ- വിരോധിക്കുന്നു. അല്ലാഹുവിന് മാത്രം പ്രത്യേകമായ വിശേഷണങ്ങളോ പ്രവർത്തനങ്ങളോ അവിടുത്തേക്ക് ഉണ്ട് എന്ന് പറയുക, അതല്ലെങ്കിൽ നബി -ﷺ- ക്ക് അദൃശ്യം അറിയുമെന്നോ, അല്ലാഹുവിനോടൊപ്പം അവിടുത്തെയും വിളിച്ചു പ്രാർത്ഥിക്കാമെന്നോ പറയുക പോലുള്ളവ അതിൽ പെട്ടതാണ്. അപ്രകാരമാണ് നസ്വാറാക്കൾ ഈസാ നബി -عَلَيْهِ السَّلَامُ- യോട് ചെയ്തത്. ശേഷം താൻ അല്ലാഹുവിൻ്റെ അടിമകളിൽ ഒരു അടിമ മാത്രമാണെന്നും അവിടുത്തെ കുറിച്ച് അല്ലാഹുവിൻ്റെ ദൂതനും അവൻ്റെ അടിമയുമെന്നാണ് നമ്മൾ പറയേണ്ടത് എന്നും അവിടുന്ന് കൽപ്പിച്ചു.

എല്ലാ പാഠങ്ങളും