ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങൾ

പാഠം 5 / 5

എന്താണ് ഹജ്ജ്?

ഖുർആനിൽ നിന്ന്

إِنَّ أَوَّلَ بَيۡتٖ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكٗا وَهُدٗى لِّلۡعَٰلَمِينَ ﴿٩٦﴾ فِيهِ ءَايَٰتُۢ بَيِّنَٰتٞ مَّقَامُ إِبۡرَٰهِيمَۖ وَمَن دَخَلَهُۥ كَانَ ءَامِنٗاۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ ﴿٩٧﴾

തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍(18) ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.) അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.

Al-Imran 3:96-97ഖുർആനിൽ വായിക്കുക

وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ ﴿٢٧﴾

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.

Al-Hajj 22:27ഖുർആനിൽ വായിക്കുക

സുന്നത്തിൽ നിന്ന്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ തിന്മയോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മാതാവ് പ്രസവിച്ച ദിവസത്തിലേതു പോലെയാണ് അവൻ മടങ്ങുന്നത്."

متفق عليه صحيح HadeethEnc.com
വിശദീകരണം

ഹജ്ജിൽ 'റഫഥ്', 'ഫിസ്ഖ്' എന്നിവ സംഭവിക്കാത്തവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിച്ചത്. 'റഫഥ്' എന്നാൽ ലൈംഗികബന്ധത്തിനും അതിൻ്റെ പ്രാരംഭത്തിൽ സംഭവിക്കാവുന്ന ചുംബനത്തിനും ബാഹ്യകേളികൾക്കുമെല്ലാം പ്രയോഗിക്കപ്പെടാറുള്ള പദമാണ്. മ്ലേഛമായ സംസാരങ്ങൾക്കും റഫഥ് എന്ന് പറയപ്പെടാറുണ്ട്. ഫിസ്ഖ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തിന്മകളും തെറ്റുകളും പ്രവർത്തിക്കലാണ്. ഇഹ്റാമിൻ്റെ സന്ദർഭത്തിൽ നിഷിദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിനും ഫിസ്ഖ് എന്ന് പറയാം. ചുരുക്കത്തിൽ, ഫിസ്ഖോ റഫഥോ സംഭവിക്കാത്ത ഹജ്ജ് ചെയ്യുന്നവർ അവൻ്റെ തിന്മകളെല്ലാം പൊറുക്കപ്പെട്ട നിലയിലാണ് മടങ്ങുന്നത് എന്നർത്ഥം. കുഞ്ഞുങ്ങൾ ജനിക്കുന്നത് തെറ്റുകളിൽ നിന്നെല്ലാം പരിശുദ്ധരായ നിലയിലാണല്ലോ?!

എല്ലാ പാഠങ്ങളും