ജനാസ നമസ്കാരം എങ്ങനെ നിർവഹിക്കാം

ജനാസ നമസ്കാരം ഘട്ടം ഘട്ടമായി, അതിന്റെ ദുആകളും അടിസ്ഥാനമായ ഹദീസുകളും സഹിതം.

നിർവഹിക്കുന്ന വിധം

  1. ജനാസ നമസ്കാരത്തിന്റെ നിയ്യത്തോടെ, മയ്യിത്തിന് പിന്നിൽ ഖിബ്ലയെ അഭിമുഖീകരിച്ച് നിൽക്കുക. ഒന്നാമത്തെ തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലി ഫാതിഹ ഓതുക.
  2. രണ്ടാമത്തെ തക്ബീർ ചൊല്ലുക, ശേഷം തശഹ്ഹുദിലെന്നപോലെ നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുക.
  3. മൂന്നാമത്തെ തക്ബീർ ചൊല്ലുക, ശേഷം മയ്യിത്തിനായി ദുആ ചെയ്യുക.
  4. നാലാമത്തെ തക്ബീർ ചൊല്ലുക, അല്പനേരം നിൽക്കുക, ശേഷം സലാം വീട്ടി നമസ്കാരം അവസാനിപ്പിക്കുക.

ഇതിൽ റുകൂഉം സുജൂദും ബാങ്കും ഇഖാമത്തും ഇല്ല. ഹനഫി മദ്ഹബിൽ ഒന്നാമത്തെ തക്ബീറിന് ശേഷം ഫാതിഹക്ക് പകരം പ്രാരംഭ സ്തുതി (സനാഅ്) ആണ് ചൊല്ലുന്നത്.

ഹദീസുകൾ

1 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനാസ നിങ്ങൾ വേഗതയിലാക്കുക; അത് സൽകർമിയുടേതാണെങ്കിൽ നിങ്ങൾ ഒരു നന്മയാണ് നേരത്തെയാക്കുന്നത്. അതല്ലാത്തതാണെങ്കിൽ, ഒരു തിന്മ നിങ്ങളുടെ പിരടിയിൽ നിന്ന് ഇറക്കിവെക്കുകയുമാണ് ചെയ്യുന്നത്."

متفق عليه പദവി: صحيح

വിശദീകരണം

മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾ; കുളിപ്പിക്കലും കഫൻ ചെയ്യലും മയ്യിത്ത് നിസ്കാരവും ഖബ്റടക്കവുമെല്ലാം വേഗത്തിലാക്കാൻ നബി (ﷺ) കൽപ്പിക്കുന്നു. അത് ഒരു സച്ചരിതനായ വ്യക്തിയുടെ മയ്യിത്താണെങ്കിൽ അവന് ഖബ്റിലെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നേരത്തെ എത്തിച്ചു കൊടുക്കാം. അതല്ലാത്ത മറ്റു വല്ലതുമാണ് അവൻ്റെ സ്ഥിതി എങ്കിൽ, നിങ്ങളുടെ പിരടിയിൽ നിന്ന് ആ തിന്മ നിങ്ങൾക്ക് ഇറക്കി വെക്കുകയുമാകാം.

പ്രയോജനങ്ങൾ

  • ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "മരണാനന്തര ചടങ്ങുകൾ വേഗത്തിലാക്കുക എന്നത് നല്ല കാര്യമാണ്. എന്നാൽ മരണപ്പെട്ട ശരീരത്തിന് എന്തെങ്കിലും അപകടം വരുന്ന വിധത്തിലുള്ള കാഠിന്യം അക്കാര്യത്തിൽ പുലർത്തരുത്. അതല്ലെങ്കിൽ, മയ്യിത്തിനെ വഹിക്കുകയോ പിന്തുടരുകയോ ചെയ്യുന്നവർക്ക് പ്രയാസകരമാകുന്ന വിധത്തിൽ വേഗം അധികരിപ്പിക്കുകയുമരുത്."
  • പൊടുന്നനെ മരണപ്പെട്ട മയ്യിത്തിൻ്റെ കാര്യത്തിൽ വേഗത പുലർത്തുമ്പോൾ ശ്രദ്ധിക്കണം; കാരണം ചിലപ്പോൾ ആളുടെ ബോധം നഷ്ടപ്പെട്ടതോ മറ്റോ ആയിരിക്കാം. അതിനാൽ, മരണം ഉറപ്പാകുന്നത് വരെ മയ്യിത്ത് മറവ് ചെയ്യരുത്. മരണാനന്തര ചടങ്ങുകൾ ചെറുതായി വൈകിക്കുന്നതിൽ എന്തെങ്കിലും പ്രത്യേക പ്രയോജനമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ അതിന് അനുവാദമുണ്ട്; മൃതശരീരത്തിന് കുഴപ്പമൊന്നും പറ്റുകയില്ലെങ്കിൽ, മയ്യിത്തിന് വേണ്ടി നിസ്കരിക്കുന്നവരുടെ എണ്ണം അധികരിക്കുന്നതിനോ, അടുത്ത കുടുംബക്കാർക്ക് വന്നെത്തുന്നതിനോ, വേണ്ടി സാവകാശം നൽകാവുന്നതാണ്.
  • മരണാനന്തര ചടങ്ങുകൾ വേഗത്തിലാക്കാൻ പറഞ്ഞതിലൂടെ സൽകർമിയായ മയ്യിത്തിന് പ്രയോജനമുണ്ട്; ദുഷ്കർമിയാണെങ്കിൽ അവൻ്റെ കാര്യത്തിൽ വ്യാപൃതരാകേണ്ടി വരുന്ന ജനങ്ങൾക്കും പ്രയോജനമുണ്ട്.
  • നവവി (رحمه الله) പറയുന്നു: "സച്ചരിതരല്ലാത്ത വ്യർത്ഥ ജനങ്ങളോട് കൂട്ടുകൂടുന്നത് ഉപേക്ഷിക്കണം എന്ന പാഠവും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം."

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

لَا إِلَهَ إِلَّا اللَّهُ

അർത്ഥവും ഉറവിടവും

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക."

رواه مسلم പദവി: صحيح

വിശദീകരണം

മരണലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയവരുടെ അരികിൽ വെച്ച് തൗഹീദിന്റെ വചനമായ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ചൊല്ലിക്കൊടുക്കാനും അത് ആവർത്തിച്ചു കൊണ്ടിരിക്കാനും നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- ഓർമ്മപ്പെടുത്തുന്നു. അവർക്ക് മരണവേളയിൽ ശഹാദത്ത് കലിമ പറയുവാനും, അവരുടെ അവസാനത്തെ വാക്ക് അതായിത്തീരുവാനും വേണ്ടിയാണിത്.

പ്രയോജനങ്ങൾ

  • മരണം ആസന്നമായവർക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കൽ (തൽഖീൻ) പുണ്യകരമാണ് (മുസ്തഹബ്ബാണ്).
  • മരണാസന്നനായ വ്യക്തിയോട് തൽഖീൻ വീണ്ടും വീണ്ടും അധികരിപ്പിക്കുന്നതും, അയാൾ അത് ഏറ്റുചൊല്ലുകയോ മനസ്സിലാക്കുകയോ ചെയ്തുകഴിഞ്ഞ ശേഷവും വീണ്ടും നിർബന്ധിക്കുന്നതും കറാഹത്താണ് (വെറുക്കപ്പെട്ടതാണ്). ആവർത്തിച്ചു കേൾക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്താതിരിക്കാനും, തൽഫലമായി ആ സന്ദർഭത്തിന് യോജിക്കാത്ത വല്ലതും അദ്ദേഹം പറഞ്ഞു പോകാതിരിക്കാനും വേണ്ടിയാണത്.
  • ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "മരണാസന്നനായ വ്യക്തി ഒരിക്കൽ ശഹാദത്ത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് അദ്ദേഹത്തോട് ആവർത്തിക്കരുത്; അതിനുശേഷം അദ്ദേഹം (ഭൗതികമായ) മറ്റെന്തെങ്കിലും സംസാരിച്ചാലൊഴികെ. അങ്ങനെ സംസാരിച്ചാൽ, അവസാനത്തെ വചനം ശഹാദത്ത് കലിമ ആയിത്തീരുന്നതിന് വേണ്ടി വീണ്ടും അത് ഓർമ്മിപ്പിക്കാവുന്നതാണ്."
  • മരണാസന്നനായ വ്യക്തിയുടെ അടുക്കൽ സന്നിഹിതനാവുക, അദ്ദേഹത്തെ (അല്ലാഹുവിനെക്കുറിച്ച്) ഓർമ്മപ്പെടുത്തുക, അദ്ദേഹത്തിന് ആശ്വാസം നൽകുക, (മരിച്ചാൽ) കണ്ണുകൾ അടക്കുക, അദ്ദേഹത്തോടുള്ള ബാധ്യതകൾ നിർവ്വഹിക്കുക തുടങ്ങിയ കാര്യങ്ങളും നിർവ്വഹിക്കാനുള്ള സൂചന ഈ ഹദീഥിലുണ്ട്.
  • മരണശേഷമോ, അല്ലെങ്കിൽ ഖബ്റടക്കിയ ശേഷം ഖബറിനരികിൽ വെച്ചോ തൽഖീൻ പറഞ്ഞു കൊടുക്കുന്നത് അനുവദനീയമല്ല. കാരണം നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- അപ്രകാരം ചെയ്തിട്ടില്ല.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ജനാസ നമസ്കാരം: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.