പാഠം 3 / 3
പുതിയ മുസ്‌ലിം ആദ്യം എന്ത് ചെയ്യണം?
ഖുർആനിൽ നിന്ന്
لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرٗا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ﴿٢٨٦﴾
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് അബദ്ധം പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ ﴿٧٨﴾
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടേണ്ട മുറപ്രകാരം നിങ്ങള്‍ പോരാടുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!
സുന്നത്തിൽ നിന്ന്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ അഅ്റാബിയായ ഒരു മനുഷ്യൻ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക." അദ്ദേഹം പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ പറഞ്ഞതിൽ ഞാൻ യാതൊന്നും കൂട്ടുകയില്ല." അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ നോക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ മനുഷ്യനെ നോക്കട്ടെ."
വിശദീകരണം
ഗ്രാമീണനായ ഒരു അറബി നബി -ﷺ- യുടെ അടുക്കൽ വന്നു. തന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു പ്രവർത്തനം പറഞ്ഞു തരണമെന്നതായിരുന്നു അയാളുടെ ആവശ്യം. ഇസ്‌ലാമിൻ്റെ സ്തംഭങ്ങൾ പ്രവർത്തിക്കുന്നതിലൂടെയാണ് ഒരാൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കുക എന്ന് നബി -ﷺ- അദ്ദേഹത്തിന് മറുപടി നൽകി. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക രാത്രിയും പകലുമായി അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നമസ്കാരങ്ങൾ നിർവ്വഹിക്കുക, അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകുക, റമദാൻ മാസത്തിലെ നോമ്പുകൾ അതിൻ്റെ സമയത്ത് നിർവ്വഹിക്കുക. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! താങ്കളിൽ നിന്ന് ഞാൻ കേട്ട ഈ നിർബന്ധ കർമ്മങ്ങളിൽ യാതൊന്നും ഞാൻ അധികരിപ്പിക്കുകയോ അതിൽ എന്തെങ്കിലുമൊരു കുറവ് വരുത്തുകയോ ഇല്ല." അയാൾ തിരിച്ചു പോകുമ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ ഗ്രാമീണ അറബിയെ നോക്കട്ടെ."
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്."
വിശദീകരണം
ജനങ്ങൾക്ക് എളുപ്പമുണ്ടാക്കാനും കാര്യങ്ങൾ ലളിതമാക്കി നൽകാനും, അവർക്ക് പ്രയാസം സൃഷ്ടിക്കരുതെന്നും നബി -ﷺ- ഈ ഹദീഥിലൂടെ കൽപ്പിക്കുന്നു. ഐഹികവും മതപരവുമായ എല്ലാ കാര്യങ്ങൾക്കും ഇത് ബാധകമാണ്. പക്ഷേ, അല്ലാഹു അനുവദിച്ചു നൽകുകയും മതപരമായി നിശ്ചയിച്ച വിധികൾ പാലിച്ചു കൊണ്ടുമായിരിക്കണം ഈ എളുപ്പം സൃഷ്ടിക്കൽ.
നന്മകളെ കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും, അതിൽ നിന്ന് ജനങ്ങളെ അകറ്റാതിരിക്കാനും നബി -ﷺ- പ്രേരിപ്പിക്കുന്നു.
യാത്ര പൂർത്തിയായി
നന്നായി!
മുസ്‌ലിമാകൽ
6 യാത്രകളിൽ 1 എണ്ണം പൂർത്തിയായി
അടുത്ത യാത്ര തുടങ്ങുകഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങൾ