قُلۡ مَن كَانَ عَدُوّٗا لِّـجِبۡرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلۡبِكَ بِإِذۡنِ ٱللَّهِ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَهُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ ٩٧
(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില് അദ്ദേഹമത് നിൻ്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിൻ്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്).
തഫ്സീർ
നബിയേ, "മലക്കുകളിൽ ജിബ്രീൽ ഞങ്ങളുടെ ശത്രുവാണ്" എന്ന് പറയുന്ന ജൂതന്മാരോട് പറയുക: ജിബ്രീലിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമാകുന്നു അല്ലാഹുവിൻറെ ഉത്തരവനുസരിച്ച് ഖുർആൻ നിൻറെ ഹൃദയത്തിൽ അവതരിപ്പിച്ചത്. തൗറാത്തും ഇൻജീലും പോലുള്ള, അല്ലാഹു മുൻപ് അവതരിപ്പിച്ച കിതാബുകളെ ശരിവെച്ചുകൊണ്ടുള്ളതാകുന്നു ഖുർആൻ. നന്മയിലേക്ക് വഴി കാട്ടുന്നതും, മുഅ്മിനുകൾക്ക് അല്ലാഹു ഒരുക്കി വെച്ച സ്വർഗീയാനുഗ്രഹങ്ങളെ കുറിച്ച് സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് അത് അവതരിച്ചിട്ടുള്ളത്. ആരെങ്കിലും അങ്ങിനെയുള്ള വിശേഷണങ്ങളും പ്രവർത്തനവുമുള്ളവനോട് (ജിബ്രീലിനോട്) ശത്രുവായാൽ അവൻ വഴിപിഴച്ചവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.