സൂറ Al-Baqarah, ആയത്ത് 238

2:238

حَٰفِظُواْ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلۡوُسۡطَىٰ وَقُومُواْ لِلَّهِ قَٰنِتِينَ ٢٣٨

നമസ്കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം.(52) അല്ലാഹുവിൻ്റെ മുമ്പില്‍ ഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌.

അടിക്കുറിപ്പുകൾ

52) സ്വലാതുല്‍ വുസ്ത്വായുടെ വിവക്ഷ അസ്ർ നമസ്‌കാരമാണെന്നാണ് പ്രബലമായ അഭിപ്രായം.

തഫ്സീർ

നമസ്കാരം അല്ലാഹു കൽപ്പിച്ച പോലെ പൂർണമായി നിർവ്വഹിക്കുന്നതിൽ നിങ്ങൾ നിഷ്ഠപുലർത്തുക. നമസ്കാരങ്ങൾക്ക് നടുവിലുള്ള അസ്ർ നമസ്കാരവും നിങ്ങൾ സൂക്ഷ്മതയോടെ നിർവ്വഹിക്കുക.അല്ലാഹുവിൻറെ മുമ്പിൽ ഭക്തിയോടെയും അനുസരണയോടെയും നിന്ന് നമസ്കരിക്കുകയും ചെയ്യുക.