إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلۡكِتَٰبِ وَيَشۡتَرُونَ بِهِۦ ثَمَنٗا قَلِيلًا أُوْلَٰٓئِكَ مَا يَأۡكُلُونَ فِي بُطُونِهِمۡ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٌ ١٧٤
വേദഗ്രന്ഥത്തിലുള്ള അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്ത്തെഴുന്നേല്പിൻ്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
തഫ്സീർ
ജൂത ക്രൈസ്തവർ ചെയ്തത് പോലെ, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥവും അതിലുള്ള സത്യവും മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തെക്കുറിച്ച് അതിലുള്ള തെളിവുകളും മറച്ചുവെക്കുകയും, അതിന്നു വിലയായി നേതൃത്വം, സമ്പത്ത്, സ്ഥാനമാനങ്ങൾ തുടങ്ങിയ തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത് നരകാഗ്നിക്ക് കാരണമാവുന്നതല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവരിഷ്ടപ്പെടുന്ന തരത്തിൽ അല്ലാഹു അവരോട് സംസാരിക്കുകയില്ല; മറിച്ച്, അവർ ഇഷ്ടപ്പെടാത്തതായിരിക്കും അവൻ അവരോട് സംസാരിക്കുക. അവൻ അവരെ ശുദ്ധീകരിക്കുകയോ അവരെക്കുറിച്ച് നല്ലതു പറയുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.