إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٞۚ وَكَفَىٰ بِرَبِّكَ وَكِيلٗا ٦٥
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക് യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്‍റെ രക്ഷിതാവ് തന്നെ മതി.
തഫ്സീർ
തീർച്ചയായും എന്നിൽ വിശ്വസിക്കുകയും, എന്നെ അനുസരിച്ചു കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്ന എൻ്റെ ദാസന്മാർ; അവർക്ക് മേൽ -ഹേ ഇബ്'ലീസ്- നിനക്ക് യാതൊരു അധികാരവുമില്ല. കാരണം അല്ലാഹു അവരിൽ നിന്ന് നിൻ്റെ ഉപദ്രവം തടുത്തു വെക്കുന്നതാണ്. തൻ്റെ കാര്യങ്ങൾ അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിച്ചവന് അല്ലാഹു മതിയായവനാണ്.