رَّبُّكُمُ ٱلَّذِي يُزۡجِي لَكُمُ ٱلۡفُلۡكَ فِي ٱلۡبَحۡرِ لِتَبۡتَغُواْ مِن فَضۡلِهِۦٓۚ إِنَّهُۥ كَانَ بِكُمۡ رَحِيمٗا ٦٦
നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി കടലിലൂടെ കപ്പലിനെ സഞ്ചരിപ്പിക്കുന്നവനാകുന്നു. അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരുന്നതിന് വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന് നിങ്ങളോട് ഏറെ കരുണയുള്ളവനാകുന്നു.
തഫ്സീർ
അല്ലയോ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കായി സമുദ്രത്തിലൂടെ കപ്പലുകളെ സഞ്ചരിപ്പിക്കുന്നവനാകുന്നു. കച്ചവടത്തിലൂടെയുള്ള ലാഭത്തിലൂടെയും മറ്റും നിങ്ങൾക്ക് അവൻ്റെ ഉപജീവനം തേടിപ്പിടിക്കുന്നതിനാകുന്നു അത്. തീർച്ചയായും അവൻ നിങ്ങളോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനാകുന്നു; അതിനാലാണ് അവൻ നിങ്ങൾക്കീ മാർഗങ്ങളെല്ലാം എളുപ്പമാക്കി തന്നത്.