Rabbighfir warham

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

وَقُل رَّبِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّٰحِمِينَ ١١٨

(നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.

തഫ്സീർ

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! എനിക്ക് നീ എൻ്റെ തെറ്റുകൾ പൊറുത്തു തരികയും, നിൻ്റെ കാരുണ്യം എൻ്റെ മേൽ ചൊരിയുകയും ചെയ്യേണമേ! തെറ്റുകൾ സംഭവിച്ചവരോട് കാരുണ്യം ചൊരിയുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീ തന്നെ.

സൂറ Al-Mu'minun മുഴുവനായി വായിക്കുക

ചോദ്യങ്ങൾ

Rabbighfir warham ഖുർആനിൽ എവിടെയാണ്?

Rabbighfir warham സൂറ Al-Mu'minun, 23:118 ലാണ്.