وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ١٤
മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്റെ ജനതയും. ഇവരെല്ലാം (അല്ലാഹുവിന്റെ) ദൂതന്മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍ (അവരില്‍) എന്റെ താക്കീത് സത്യമായി പുലര്‍ന്നു.
തഫ്സീർ
മരക്കൂട്ടങ്ങൾക്കിടയിൽ വസിച്ച ശുഐബ് നബിയുടെ ജനതയും, യമനിലെ രാജാവായിരുന്ന തുബ്ബഇൻ്റെ ജനതയും നിഷേധിച്ചുതള്ളി. അല്ലാഹു അവരിലേക്ക് നിയോഗിച്ച ദൂതന്മാരെ അവർ കളവാക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവർക്ക് താക്കീത് നൽകിയ ശിക്ഷ അവരുടെ മേൽ പുലരുകയുണ്ടായി.