أَفَعَيِينَا بِٱلۡخَلۡقِ ٱلۡأَوَّلِۚ بَلۡ هُمۡ فِي لَبۡسٖ مِّنۡ خَلۡقٖ جَدِيدٖ ١٥
അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ചു പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.
തഫ്സീർ
നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് സാധിക്കില്ലെന്ന് പറയുന്നതിന് മുൻപ് (ചോദിക്കട്ടെ); നിങ്ങളെ ആദ്യ തവണ സൃഷ്ടിക്കാൻ നമുക്ക് വല്ല പ്രയാസവുമുണ്ടായോ?! അല്ല! തങ്ങളെ ആദ്യം സൃഷ്ടിച്ചതിന് ശേഷം ഒരിക്കൽ കൂടി സൃഷ്ടിക്കപ്പെടുമെന്നതിൻ്റെ പരിഭ്രാന്തിയിലാണ് അവർ.