وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٞ ٩
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്.
തഫ്സീർ
വാഗ്ദാനം ലംഘിക്കാത്തവനായ അല്ലാഹു, അവനിലും അവൻ്റെ ദൂതന്മാരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവരുടെ തിന്മകൾക്ക് പാപമോചനവും, സ്വർഗപ്രവേശനമെന്ന മഹത്തരമായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.