സൂറ Al-Hijr, ആയത്ത് 72

15:72

لَعَمۡرُكَ إِنَّهُمۡ لَفِي سَكۡرَتِهِمۡ يَعۡمَهُونَ ٧٢

നിന്‍റെ ജീവിതം തന്നെയാണ സത്യം(18) തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.

അടിക്കുറിപ്പുകൾ

18) 'അംറ്' എന്ന പദത്തിന് ആയുഷ്‌ക്കാലം അഥവാ ജീവിതം എന്നര്‍ത്ഥം. അഭിസംബോധിതൻ്റെ ജീവിതത്തെ മുന്‍നിര്‍ത്തി സത്യം ചെയ്തു സംസാരിക്കുന്ന രീതി അറബികള്‍ക്കിടയില്‍ സാധാരണമായിരുന്നു. ഈ വാക്യം അല്ലാഹു ലൂത്വ് നബി(عليه السلام)യോട് പറഞ്ഞതാണോ, മുഹമ്മദ് നബി(ﷺ)യോട് പറഞ്ഞതാണോ എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്ട്.

തഫ്സീർ

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജീവിതം തന്നെയാണെ സത്യം! തീർച്ചയായും ലൂത്വിൻ്റെ ജനത അവരുടെ അതിരുവിട്ട കാമേഛയിൽ വിഹരിക്കുകയായിരുന്നു.