وَجَآءَ أَهۡلُ ٱلۡمَدِينَةِ يَسۡتَبۡشِرُونَ ٦٧
ആ രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.(17)
അടിക്കുറിപ്പുകൾ
17) ലൂത്വ് നബി(عليه السلام)യുടെ അടുത്ത് വന്ന ചെറുപ്പക്കാരെ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയരാക്കാമെന്ന് കരുതിയാണ് അവര്‍ വന്നത്.
തഫ്സീർ
സദൂം ദേശക്കാർ ലൂത്വിൻ്റെ അതിഥികളെ കണ്ട് സന്തോഷത്തോടെ അങ്ങോട്ട് വന്നു. അവരോട് സ്വവർഗരതിയെന്ന മ്ലേഛത പ്രവർത്തിക്കാം എന്ന ആഗ്രഹത്തിലാണവർ.