സൂറ Al-Baqarah, ആയത്ത് 269

2:269

يُؤۡتِي ٱلۡحِكۡمَةَ مَن يَشَآءُۚ وَمَن يُؤۡتَ ٱلۡحِكۡمَةَ فَقَدۡ أُوتِيَ خَيۡرٗا كَثِيرٗاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ ٢٦٩

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്‌. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ

തഫ്സീർ

അല്ലാഹു ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് ശരിയായ വാക്കുകളും, നേരായ പ്രവർത്തനങ്ങളും അവൻ നൽകുന്നതാണ്. ഏതൊരുവന്ന് അത് നല്കപ്പെട്ടുവോ, അവന്ന് ധാരാളം നന്മകൾ നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രകാശം കൊണ്ട് വഴിയിൽ വെളിച്ചമന്വേഷിക്കുകയും, അവൻ്റെ സന്മാർഗത്തിലേക്ക് വഴി തേടുകയും ചെയ്യുന്ന മഹാബുദ്ധിമാന്മാരല്ലാതെ അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയില്ല.