وَكَذَٰلِكَ جَعَلۡنَٰكُمۡ أُمَّةٗ وَسَطٗا لِّتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيۡكُمۡ شَهِيدٗاۗ وَمَا جَعَلۡنَا ٱلۡقِبۡلَةَ ٱلَّتِي كُنتَ عَلَيۡهَآ إِلَّا لِنَعۡلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيۡهِۚ وَإِن كَانَتۡ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمۡۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ ١٤٣
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ്ല മാറ്റം) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.
തഫ്സീർ
നാം തൃപ്തിപ്പെട്ട ഒരു ഖിബ്'ല നിങ്ങൾക്ക് നിശ്ചയിച്ചുതന്നപോലെ നാം നിങ്ങളെ നീതിമാന്മാരായ ഒരു ഉത്തമസമുദായമാക്കിയിരിക്കുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ഇടപാടുകളിലും മറ്റ് സമുദായങ്ങൾക്കിടയിൽ നിങ്ങളെ ശരിയായ മധ്യമ നിലാപാടുള്ളവരാക്കിയിരിക്കുന്നു. ഖിയാമത്ത് നാളിൽ അല്ലാഹുവിൻറെ റസൂലുകൾ അവരോട് കൽപ്പിക്കപ്പെട്ട പ്രബോധനം തങ്ങളുടെ സമുദായത്തിൽ നിർവ്വഹിച്ചിട്ടുണ്ട് എന്നതിന് നിങ്ങൾ സാക്ഷികളാവാനും, മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ട കാര്യം നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട് എന്നതിന് അദ്ദേഹം നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും വേണ്ടിയത്രെ അത്. അല്ലാഹുവിൻറെ നിയമത്തിൽ തൃപ്തിപ്പെടുന്നവരും അതിന് കീഴ്പെടുന്നവരും റസൂലിനെ പിൻപറ്റുന്നതുമാരൊക്കെയെന്നും, അല്ലാഹുവിൻറെ നിയമത്തിന് കീഴൊതുങ്ങാത്തവരും മതത്തിൽ നിന്ന് പുറത്തുപോകുന്നവരും ദേഹേച്ഛകളെ പിൻപറ്റുന്നതും ആരൊക്കെയെന്നും നാം അറിയാൻ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്ന ബൈത്തുൽ മുഖദ്ദസിൽ നിന്നുള്ള ഖിബ്'ല മാറ്റത്തെ നാം നിശ്ചയിച്ചത്. അല്ലാഹു അറിയാൻ വേണ്ടിയെന്നാൽ പ്രകടമായി സംഭവിച്ചറിയുക എന്നാണ് ഉദ്ദേശം. അതിനനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. അല്ലാഹു യഥാർത്ഥ വിശ്വാസത്തിലാക്കിയവർക്കൊഴിച്ച് മറ്റെല്ലാവർക്കും ഖിബ് ല മാറ്റം ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു. അല്ലാഹു തൻറെ അടിമകൾക്ക് ഒരു കാര്യം മതപരമായി നിശ്ചയിക്കുന്നത് തികഞ്ഞ യുക്തിയോടെ തന്നെയാണ്. അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ അവൻ പാഴാക്കിക്കളയുന്നതല്ല. അത്പോലെ തന്നെയാണ് ഖിബ്'ല മാറ്റുന്നതിന് മുമ്പുള്ള നിങ്ങളുടെ നമസ്കാരവും. തീർച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ള റഊഫും ഏറെ കരുണ ചൊരിയുന്ന റഹീമുമാകുന്നു. അവൻ അവർക്ക് പ്രയാസം ഉണ്ടാക്കുകയില്ല. അവരുടെ പ്രവർത്തനത്തിൻറെ ഫലം നഷ്ടപ്പെടുത്തുകയുമില്ല.