സൂറ Al-Baqarah, ആയത്ത് 132

2:132

وَوَصَّىٰ بِهَآ إِبۡرَٰهِـۧمُ بَنِيهِ وَيَعۡقُوبُ يَٰبَنِيَّ إِنَّ ٱللَّهَ ٱصۡطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ ١٣٢

ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. "എൻ്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌." (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌)

തഫ്സീർ

132 -ഇബ്രാഹീം തൻറെ മക്കളെ (സർവ്വലോകരുടെയും റബ്ബിന് ഞാനിതാ (കീഴ്പെട്ട) മുസ്ലിമായിരിക്കുന്നു) എന്ന വചനം കൊണ്ട് ഉപദേശിച്ചു. അപ്രകാരം തന്നെ യഅ്ഖൂബും തൻറെ സന്തതികളെ ഉപദേശിച്ചു. അവർ രണ്ടാളും അവരുടെ മക്കളോട് പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഇസ്ലാമിനെ തെരഞ്ഞെടുത്തുതന്നിരിക്കുന്നു. അതിനാൽ മരണം വരുന്നത് വരെ നിങ്ങളത് മുറുകെ പിടിക്കുക. ഉള്ളിലും പുറത്തും ഒരു പോലെ നിങ്ങൾ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിംകളായിരിക്കുക.