സൂറ Al-Baqarah, ആയത്ത് 131

2:131

إِذۡ قَالَ لَهُۥ رَبُّهُۥٓ أَسۡلِمۡۖ قَالَ أَسۡلَمۡتُ لِرَبِّ ٱلۡعَٰلَمِينَ ١٣١

നീ കീഴ്‌പെടുക' എന്ന് അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ 'സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

തഫ്സീർ

131 - ഇബാദത്തുകൾ (ആരാധനകൾ) എനിക്ക് മാത്രമാക്കുകയും അനുസരണയോടെ എനിക്ക് കീഴ്പെടുകയും ചെയ്യുക എന്ന് ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ റബ്ബ് പറഞ്ഞു: ഉടനെ ഇസ്ലാമിലേക്ക് ഇബ്രാഹീം ധൃതിപ്പെട്ടുചെന്നതിനാൽ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഇബ്റാഹീം തന്റെ റബ്ബിനോട് മറുപടി പറഞ്ഞു: ഞാനിതാ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിമായിരിക്കുന്നു. അടിമകളുടെ മുഴുവനും സ്രഷ്ടാവും ഉപജീവനം നൽകുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു.