സൂറ Qaf, ആയത്ത് 45

50:45

نَّحۡنُ أَعۡلَمُ بِمَا يَقُولُونَۖ وَمَآ أَنتَ عَلَيۡهِم بِجَبَّارٖۖ فَذَكِّرۡ بِٱلۡقُرۡءَانِ مَن يَخَافُ وَعِيدِ ٤٥

അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക.

തഫ്സീർ

ഈ നിഷേധികൾ പറയുന്നതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു നാം. അല്ലാഹുവിൻ്റെ റസൂലേ! അവരെ വിശ്വസിക്കണമെന്ന് നിർബന്ധിക്കാൻ, താങ്കൾ അവരുടെ മേൽ അധികാരം നൽകപ്പെട്ടവനല്ല. അല്ലാഹു (ജനങ്ങൾക്ക്) എത്തിച്ചു കൊടുക്കാൻ താങ്കളോട് കൽപ്പിച്ചത് എത്തിച്ചു കൊടുക്കുന്നവൻ മാത്രമാണ് താങ്കൾ. അതിനാൽ (ഇസ്ലാമിനെ) നിഷേധിച്ചവർക്കും അധർമ്മകാരികൾക്കുമുള്ള എൻ്റെ താക്കീത് ഭയക്കുന്നവരെ താങ്കൾ ഉൽബോധിപ്പിക്കുക. കാരണം (അല്ലാഹുവിനെ) ഭയക്കുന്നവനാണ് ഗുണപാഠം ഉൾക്കൊള്ളൂന്നത് . ഉൽബോധിപ്പിക്കപ്പെട്ടാൽ അവൻ മാത്രമേ അത് സ്വീകരിക്കുകയുമുള്ളൂ.