وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ ٣١
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്.
തഫ്സീർ
തങ്ങളുടെ രക്ഷിതാവിനെ അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും സൂക്ഷ്മതയോടെ ജീവിച്ചവർക്കായി സ്വർഗം അടുത്തു കൊണ്ടു വരപ്പെടും. അകലെയല്ലാത്ത വിധം അതിലുള്ള അനുഗ്രഹങ്ങൾ അവർ നോക്കി കാണും.