يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ ٣٠
നീ നിറഞ്ഞു കഴിഞ്ഞോ' എന്ന് നാം നരകത്തോട് പറയുകയും, 'കൂടുതല്‍ എന്തെങ്കിലുമുണ്ടോ' എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്.
തഫ്സീർ
നരകത്തോട് നാം പറയുന്ന ദിവസം: (ഇസ്ലാമിനെ) നിഷേധിച്ചവരും അധർമ്മകാരികളുമായ, നിന്നിൽ പ്രവേശിപ്പിക്കപ്പെട്ടവരെ കൊണ്ട് നീ നിറഞ്ഞു കഴിഞ്ഞോ?! അപ്പോൾ അത് അതിൻ്റെ രക്ഷിതാവിനോട് മറുപടിയായി പറയും: ഇനിയും കൂടുതൽ വല്ലതുമുണ്ടോ?! അതിൻ്റെ രക്ഷിതാവിന് വേണ്ടിയുള്ള കോപം കാരണത്താൽ, അത് കൂടുതൽ ആവശ്യപ്പെടും.