كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَأَصۡحَٰبُ ٱلرَّسِّ وَثَمُودُ ١٢
ഇവരുടെ മുമ്പ് നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ് സമുദായവും (റസൂലുകളെ) നിഷേധിക്കുകയുണ്ടായി.
തഫ്സീർ
അല്ലാഹുവിൻ്റെ റസൂലേ! നിന്നിൽ അവിശ്വസിച്ച ഈ നിഷേധികൾക്ക് മുൻപ് എത്രയോ സമൂഹങ്ങൾ അവരുടെ നബിമാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. നൂഹിൻ്റെ സമൂഹവും, കിണറിൻ്റെ കൂട്ടരും (റസ്സുകാർ), ഥമൂദ് ഗോത്രവും നിഷേധിച്ചു തള്ളി.