സൂറ Muhammad, ആയത്ത് 9

47:9

ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ ٩

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തു കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.

തഫ്സീർ

അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച ഖുർആനിനെയും, അത് ഉൾക്കൊള്ളുന്ന തൗഹീദിനെയും (ഏകദൈവാരാധന) അവർ വെറുത്തു എന്നതാണ് അവർക്ക് ഈ ശിക്ഷ ലഭിക്കാനുള്ള കാരണം. അപ്പോൾ അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുകയും, അവർ ഇഹലോകത്തും പരലോകത്തും നഷ്ടക്കാരായി തീരുകയും ചെയ്തു.