ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ ٢٨
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്റെ പ്രീതിയെ അവര്‍ വെറുക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന് നിഷ്ഫലമാക്കികളഞ്ഞു.
തഫ്സീർ
അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന എല്ലാം - നിഷേധവും കപടതയും അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെച്ചു പുലർത്തലുമെല്ലാം - അവർ പിൻപറ്റുകയും, അവരുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കുകയും, അവൻ്റെ തൃപ്തി നേടിക്കൊടുക്കുകയും ചെയ്യുന്ന എന്തിനെയും - അല്ലാഹുവിൽ വിശ്വസിക്കലും അവൻ്റെ ദൂതനെ പിൻപറ്റുലുമെല്ലാം - അവർ വെറുക്കുകയും ചെയ്തു എന്നതാണ് ഈ ശിക്ഷ അവർക്ക് നൽകപ്പെടാനുള്ള കാരണം. അതിനാൽ അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ നിഷ്ഫലമാക്കി കളഞ്ഞു.