وَٱلۡخَيۡلَ وَٱلۡبِغَالَ وَٱلۡحَمِيرَ لِتَرۡكَبُوهَا وَزِينَةٗۚ وَيَخۡلُقُ مَا لَا تَعۡلَمُونَ ٨
കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിനു വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.(4)
അടിക്കുറിപ്പുകൾ
4) ഈ പ്രപഞ്ചത്തെപറ്റി ഏറ്റവും കൂടുതല്‍ പഠിച്ച ആളുകള്‍ അംഗീകരിക്കുന്ന ഒരു വസ്തുതയത്രെ തങ്ങള്‍ക്ക് അറിയാവുന്നതിൻ്റെ അനേകമനേകം മടങ്ങ് അറിയാത്ത കാര്യങ്ങളുണ്ട് എന്നത്.
തഫ്സീർ
നിങ്ങൾക്കായി കുതിരകളെയും കോവർകഴുതകളെയും കഴുതകളെയും അവൻ സൃഷ്ടിച്ചു തന്നിരിക്കുന്നു; അവയുടെ മേൽ നിങ്ങൾ യാത്ര ചെയ്യുന്നതിനും, നിങ്ങളുടെ വിഭവങ്ങൾ ചുമപ്പിക്കുന്നതിനുമത്രെ അത്. ജനങ്ങൾക്കിടയിൽ അവയെ കൊണ്ട് നിങ്ങൾ അലങ്കാര വിഭൂഷിതരാകുന്നതിനുമത്രെ ഇതെല്ലാം. നിങ്ങൾക്കറിയാത്ത -അല്ലാഹു ഉദ്ദേശിക്കുന്ന പലതും- അവൻ സൃഷ്ടിക്കുകയും ചെയ്യുന്നു.