وَتَحۡمِلُ أَثۡقَالَكُمۡ إِلَىٰ بَلَدٖ لَّمۡ تَكُونُواْ بَٰلِغِيهِ إِلَّا بِشِقِّ ٱلۡأَنفُسِۚ إِنَّ رَبَّكُمۡ لَرَءُوفٞ رَّحِيمٞ ٧
ശാരീരിക ക്ലേശത്തോടു കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ചുകൊണ്ടു പോവുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണ ചൊരിയുന്നവനുമാകുന്നു.
തഫ്സീർ
നാം നിങ്ങൾക്കായി സൃഷ്ടിച്ചിരിക്കുന്ന ഈ കന്നുകാലികൾ നിങ്ങളുടെ യാത്രകളിൽ കടുത്ത ശാരീരികപ്രയാസത്തോടെ അല്ലാതെ നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ദൂരങ്ങളിലേക്ക് നിങ്ങളുടെ ഭാരമുള്ള വിഭവങ്ങൾ വഹിച്ചു കൊണ്ടു പോകുന്നു. തീർച്ചയായും -ജനങ്ങളേ!- നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ഏറെ ദയയുള്ളവനും (റഊഫ്), നിങ്ങൾക്ക് മേൽ ഏറെ കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.