സൂറ An-Nahl, ആയത്ത് 74

16:74

فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ٧٤

ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌.(27) തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.

അടിക്കുറിപ്പുകൾ

27) അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയും, അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി പല ഉദാഹരണങ്ങളും പറയാറുണ്ട്. വക്കീല്‍ മുഖേനയല്ലാതെ കോടതയില്‍ നിന്ന് നീതി തേടാനാകുമോ? ശുപാര്‍ശകരെയൊന്നും കൂടാതെ പ്രധാനമന്ത്രിയില്‍ നിന്ന് കാര്യം നേടാനാകുമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഇടയാളന്മാര്‍ക്ക് തെളിവുണ്ടാക്കുന്ന പലരും നമ്മുടെ ഇടയില്‍തന്നെയുണ്ടല്ലോ.

തഫ്സീർ

ജനങ്ങളേ! ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ നിങ്ങൾ അല്ലാഹുവിന് സാദൃശ്യമുള്ളവരായി നിശ്ചയിക്കരുത്. ആരാധനയിൽ അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കാൻ അവന് സദൃശ്യനായി ഒന്നുമില്ല. തീർച്ചയായും അല്ലാഹു അവൻ്റെ മഹത്വത്തിൻ്റെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ അറിയുന്നു. എന്നാൽ നിങ്ങൾക്കത് അറിയുകയില്ല. അതിനാലാണ് നിങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുക എന്ന തിന്മയിൽ വീണുപോകുന്നതും, നിങ്ങളുടെ വിഗ്രഹങ്ങളോട് അവനെ സമപ്പെടുത്തുന്നതും.