സൂറ An-Nahl, ആയത്ത് 48

16:48

أَوَلَمۡ يَرَوۡاْ إِلَىٰ مَا خَلَقَ ٱللَّهُ مِن شَيۡءٖ يَتَفَيَّؤُاْ ظِلَٰلُهُۥ عَنِ ٱلۡيَمِينِ وَٱلشَّمَآئِلِ سُجَّدٗا لِّلَّهِ وَهُمۡ دَٰخِرُونَ ٤٨

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയും നേര്‍ക്ക് അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടും അതിന്‍റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നു.(15)

അടിക്കുറിപ്പുകൾ

15) ഓരോന്നിൻ്റെയും നിഴലുകൾ പോലും അല്ലാഹുവിന് സുജൂദ് ചെയ്യുകയും, അവൻ്റെ മഹത്വത്തിനു മുന്നിൽ കീഴൊതുങ്ങുകയും ചെയ്യുന്നു.

തഫ്സീർ

അല്ലാഹുവിനെ നിഷേധിക്കുന്ന ഇക്കൂട്ടർ അവൻ്റെ സൃഷ്ടികളിലേക്ക് ചിന്തയോടെ നോക്കുന്നില്ലേ?! സൂര്യൻ്റെ ചലനത്തിന് അനുസരിച്ച് രാവിലെയും, ചന്ദ്രൻ്റെ ചലനം അനുസരിച്ച് രാത്രിയിലും അവയുടെ നിഴലുകൾ വലത്തോട്ടും ഇടത്തോട്ടും ചായുന്നു. തൻ്റെ രക്ഷിതാവിന് കീഴൊതുങ്ങിക്കൊണ്ട്, യഥാർത്ഥ സാഷ്ടാംഗം നിർവ്വഹിച്ചു കൊണ്ട്, താഴ്മയോടെ (അത് ചലിക്കുന്നു).