يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَٱبۡتَغُوٓاْ إِلَيۡهِ ٱلۡوَسِيلَةَ وَجَٰهِدُواْ فِي سَبِيلِهِۦ لَعَلَّكُمۡ تُفۡلِحُونَ ٣٥
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,(7) അവന്റെ മാര്‍ഗത്തില്‍ ധർമസമരത്തില് ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം.
അടിക്കുറിപ്പുകൾ
7) അല്ലാഹു നിര്‍ദ്ദേശിക്കുന്ന വാക്വിചാരകര്‍മ്മങ്ങളാണ് അല്ലാഹുവിങ്കലേക്ക് അടുക്കാനുളള മാര്‍ഗം. അല്ലാതെ മധ്യവര്‍ത്തികളോ ശുപാര്‍ശക്കാരോ അല്ല.
തഫ്സീർ
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുകയും, അവൻ നിങ്ങളോട് കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും, അവൻ നിങ്ങളോട് വിരോധിച്ചതിൽ നിന്ന് അകന്നു നിന്നുകൊണ്ടും അവനിലേക്ക് നിങ്ങൾ സാമീപ്യം തേടുകയും, അവൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവരോട് നിങ്ങൾ യുദ്ധത്തിലേർപ്പെടുകയും ചെയ്യുക. ഈ പറഞ്ഞത് നിങ്ങൾ പ്രാവർത്തികമാക്കിയാൽ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്നത് നേടിയെടുക്കാനും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് അകറ്റപ്പെടാനും നിങ്ങൾക്ക് കഴിയും.