സൂറ Al-Ma'idah, ആയത്ത് 102

5:102

قَدۡ سَأَلَهَا قَوۡمٞ مِّن قَبۡلِكُمۡ ثُمَّ أَصۡبَحُواْ بِهَا كَٰفِرِينَ ١٠٢

നിങ്ങള്‍ക്ക് മുമ്പ് ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.

തഫ്സീർ

ഇതിന് സമാനമായതിനെ കുറിച്ച് നിങ്ങൾക്ക് മുൻപുള്ള സമൂഹം ചോദിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ മേൽ അവ ബാധ്യതയാക്കപ്പെട്ടപ്പോൾ അവർ അത് പ്രാവർത്തികമാക്കിയില്ല. അങ്ങനെ അതു മൂലം അവർ നിഷേധിക്കുന്ന കാഫിറുകളായിത്തീരുകയും ചെയ്തു.