ذَٰلِكَ جَزَآؤُهُم بِأَنَّهُمۡ كَفَرُواْ بِـَٔايَٰتِنَا وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدًا ٩٨
അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, 'ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത്' എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്.
തഫ്സീർ
നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പുനരുത്ഥാനത്തെ അസംഭവ്യമായി കണ്ടുകൊണ്ട് 'നാം മരിക്കുകയും, നുരുമ്പിയ എല്ലുകളായി തീരുകയും ചിതറിയ കഷ്ണങ്ങളായി മാറുകയും ചെയ്ത ശേഷം പുതിയൊരു സൃഷ്ടിയായി നാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ' എന്ന് ചോദിക്കുകയും ചെയ്തതിനുള്ള പ്രതിഫലമാണ് അവർ അനുഭവിക്കുന്ന ആ ശിക്ഷ.