സൂറ Al-Hijr, ആയത്ത് 8

15:8

مَا نُنَزِّلُ ٱلۡمَلَٰٓئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوٓاْ إِذٗا مُّنظَرِينَ ٨

എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല(2)

അടിക്കുറിപ്പുകൾ

2) മലക്കുകളെ അയച്ചിട്ടും അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അല്ലാഹുവിൻ്റെ ശിക്ഷയ്ക്ക് പിന്നീട് ഒട്ടും താമസമുണ്ടാവില്ല എന്നര്‍ത്ഥം.

തഫ്സീർ

മലക്കുകളെ കൊണ്ടുവന്നു കൂടേ എന്ന അവരുടെ നിർദേശത്തിനുള്ള മറുപടി അല്ലാഹു നൽകുന്നു. അവൻ പറയുന്നു: യുക്തിപൂർവ്വകമായി, നിങ്ങൾക്കുള്ള ശിക്ഷ ഇറക്കിക്കൊണ്ട് നിങ്ങളെ നശിപ്പിക്കാനുള്ള സമയമായാൽ മാത്രമെ നാം മലക്കുകളെ ഇറക്കുകയുള്ളൂ. നാം മലക്കുകളെ ഇറക്കുകയും, അവർ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ പിന്നെ അവർക്ക് അവധി നൽകപ്പെടുന്നതല്ല; മറിച്ച് അവർ ഉടനടി ശിക്ഷിക്കപ്പെടുന്നതാണ്.