സൂറ Al-Hijr, ആയത്ത് 78

15:78

وَإِن كَانَ أَصۡحَٰبُ ٱلۡأَيۡكَةِ لَظَٰلِمِينَ ٧٨

തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.(20)

അടിക്കുറിപ്പുകൾ

20) 'ഐകത്ത്' എന്നാല്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശം എന്നര്‍ത്ഥം. മദ്‌യന്‍ ദേശത്തിനടുത്തായിരുന്നു ഈ സ്ഥലം. ശുഐബ് നബി((عليه السلام)യാണ് അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍.

തഫ്സീർ

ഇടതിങ്ങിയ മരക്കൂട്ടങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്ന, ശുഐബ് നബി -عَلَيْهِ السَّلَامُ- യുടെ ജനത അതിക്രമികൾ തന്നെയായിരുന്നു. കാരണം അവർ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനായ ശുഐബ് നബി -عَلَيْهِ السَّلَامُ- യെ കളവാക്കുകയും ചെയ്തു.