قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ١٠
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും,(2) അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
അടിക്കുറിപ്പുകൾ
2) വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി ബൈബിളിലുള്ള പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ യഹൂദ ക്രൈസ്തവ സമുദായങ്ങളില്‍പെട്ട പലരും നബി(ﷺ)യുടെ കാലത്ത് വിശുദ്ധ ഖുര്‍ആനിലും നബി(ﷺ)യുടെ പ്രവാചകത്വത്തിലും വിശ്വാസമര്‍പ്പിക്കുകയുണ്ടായി.
തഫ്സീർ
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതായിരിക്കുകയും, നിങ്ങൾ അതിനെ നിഷേധിക്കുകയും, ഇസ്രാഈൽ സന്തതികളിൽ പെട്ട ഒരാൾ ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നതിന് -ഇതിന് സമാനമായ തൗറാത്തിൽ വന്നതിൻ്റെ വെളിച്ചത്തിൽ- സാക്ഷ്യം വഹിക്കുകയും, അദ്ദേഹം അതിൽ വിശ്വസിക്കുകയും, നിങ്ങൾ അതിൽ വിശ്വസിക്കുന്നതിൽ നിന്ന് അഹങ്കാരം നടിച്ചു പിന്മാറുകയും ചെയ്യുന്നെങ്കിൽ; നിങ്ങൾ തന്നെയല്ലേ അത്തരുണത്തിൽ അതിക്രമികൾ?! തീർച്ചയായും അതിക്രമികളായ ജനങ്ങളെ അല്ലാഹു സത്യത്തിലേക്ക് നയിക്കുകയില്ല.